സ്ത്രീധന നിരോധന നിയമം: ബോധവല്‍ക്കരണ സെമിനാര്‍

മുതുവറ: പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പ് സ്ത്രീധനനിരോധന നിയമം ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ലൈജു സി എടക്കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് വി ഒ ചുമ്മാര്‍ അധ്യക്ഷത വഹിച്ചു. സെമിനാറില്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് അഡ്വ. റീന ജോണ്‍ എന്‍.സംസാരിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം അജിത കൃഷ്ണന്‍ മുഖ്യാതിഥി ആയിരുന്നു. പുഴയ്ക്കല്‍ ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സി വി കുരിയാക്കോസ്, രഞ്ജു വാസുദേവന്‍, ടി ജയലക്ഷ്മി ടീച്ചര്‍,്് വിജയ ബാബുരാജ സെമിനാറില്‍ പങ്കെടുത്തു.ഴയ്ക്കല്‍ സിഡിപിഒ മിനി ദാമോദരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം ടി സന്തോഷ്, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തിലെ അടാട്ട്, കൈപ്പറമ്പ്, അവണൂര്‍, തോളൂര്‍, കോലഴി, മുളങ്കുന്നത്തുകാവ് പഞ്ചായത്തുകളിലെ സന്നദ്ധ സംഘടന ഭാരവാഹികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, അംഗനവാടി പ്രവര്‍ത്തകര്‍, യുവജന സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് ബോധവല്‍ക്കരണ സെമിനാറില്‍ പങ്കെടുത്തത്.

RELATED STORIES

Share it
Top