സ്ത്രീധനം ആവശ്യപ്പെട്ട് വയറ്റത്ത് ചവിട്ടി ഗര്‍ഭം അലസിപ്പിച്ചതായി പരാതികാസര്‍കോട്: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് മര്‍ദ്ദിക്കുകയും ചവിട്ടി ഗര്‍ഭം അലസിപ്പിച്ചതായും പരാതി. തളങ്കര ബാങ്കോട് സ്വദേശിനി ആയിഷ പര്‍വീസി(27)ന്റെ പരാതിയില്‍ ഭര്‍ത്താവ് നെല്ലിക്കുന്ന് കടപ്പുറത്തെ മുസ്തഫ, മാതാവ് ബീവിഞ്ഞി, സഹോദരിമാരായ മുസിമില, റാബിയ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. സ്ത്രീധനമായി പണവും സ്വര്‍ണവും നല്‍കിയിരുന്നു. കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിക്കുകയും മൂന്നു മാസം ഗര്‍ഭിണിയായ യുവതിയുടെ വയറ്റത്ത് ചവിട്ടി ഗര്‍ഭം അലസിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

RELATED STORIES

Share it
Top