സ്ത്രീകള്‍ സാമൂഹികമായി ഇടപെടണം: ജസ്റ്റിസ് ഫാത്തിമ ബീവിപത്തനംതിട്ട: സമകാലീന പ്രശ്‌നങ്ങളില്‍ സാമൂഹിക പ്രതിബന്ധതയുള്ളവരായി ഇന്നത്തെ സ്ത്രീകള്‍ മാറണമെന്ന്  സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഫാത്വിമ ബീവി അഭിപ്രായപ്പെട്ടു. വനിതാ സാഹിതി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഫാത്തിമാ ബീവിയേ പൊന്നാടയണിയിച്ച് ആദരിച്ചപ്പോഴാണ് സ്ത്രീകള്‍ സാമൂഹിക പ്രതിബന്ധയുള്ളവരായി  മാറണമെന്ന് ജസ്റ്റിസ് പറഞ്ഞത്. നവതിയുടെ നിറവില്‍ ആഘോഷമൊന്നുമില്ലാതെ കഴിയുന്ന ഫാത്തിമാ ബീവിയുടെ പത്തനംതിട്ടയിലുള്ള അണ്ണാ വീട്ടില്‍ ചെന്നാണ് വനിത സാഹിതി പ്രവര്‍ത്തകര്‍ ആദരിച്ചത്. അരമണിക്കൂറോളും പ്രവര്‍ത്തകരുമായി സാമൂഹിക പ്രശനങ്ങള്‍ ചര്‍ച്ച ചെയ്തു . സാഹിതി സെക്രട്ടറി രാമേശ്വരി അമ്മ, പ്രസിഡന്റ് മല്ലികാ സോമന്‍ പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ. മറിയാമ്മ തോമസ്, ഡോ :ഉഷാ പുതുമന, സദാനന്തി രാജപ്പന്‍, ചെല്ലമ്മ ,സുമതി ഗോപിനാഥ്, റോസമ്മ ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഫാത്തിമാ ബീവിയെ വീട്ടിലെത്തി ആദരിച്ചത്.

RELATED STORIES

Share it
Top