'സ്ത്രീകള്‍ പ്രവേശിച്ചാല്‍ ഭഗവാന്റെ ചൈതന്യം കുറയും'

പന്തളം: സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ യുവതികളായ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ഭഗവത് ചൈതന്യം കുറയുമെന്നു പന്തളം കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി നാരായണ വര്‍മ.
കേസില്‍ പന്തളം കൊട്ടാരം കക്ഷിയാണ്. വിധി വന്നദിവസം കറുത്ത ദിനമായാണ് കൊട്ടാരം കണക്കാക്കുന്നത്. എല്ലാവിധ ബഹുമാനത്തോടെയും കോടതിവിധി അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. തന്ത്രിയും ദേവസ്വം ബോര്‍ഡും പന്തളം കൊട്ടാരവും ആലോചിച്ച് ഭക്തരുടെ വികാരത്തിനു പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഇനിയുള്ള മുന്നോട്ടുള്ള പോക്കെന്നും വിധിയെക്കുറിച്ച് കൂടുതല്‍ പഠിച്ചു പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top