സ്ത്രീകള്‍ തനിച്ചുള്ള വീട്ടില്‍ അതിക്രമിച്ചു കയറിയ സംഭവം: മൂന്നുപേര്‍ പിടിയില്‍ചെര്‍പ്പുളശ്ശേരി: പൊമ്പിലായയില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ രാത്രി അതിക്രമിച്ചുകയറി അക്രമിച്ച കേസില്‍ മൂന്ന് പേരെ ചെര്‍പ്പുളശ്ശേരി പോലിസ് അറസ്റ്റ് ചെയ്തു.പൊമ്പിലായ സ്വദേശികളായ പറക്കാട്ട് വീട്ടില്‍ മുഹമ്മദ് ഷെരീഫ് (40), താഴ്‌വാരത്തില്‍ വീട്ടില്‍ അലി (30), പള്ളത്ത് വീട്ടില്‍ മുനീര്‍ (24) എന്നിവരെയാണ് ഇന്നലെ രാത്രി ചെര്‍പ്പുളശ്ശേരി എസ് ഐ പി.എം ലിബിയും സംഘവും കസ്റ്റഡിയിലെടുത്തത്.ബുധനാഴ്ച രാത്രിയിലാണ് ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീയും, കുട്ടികളും താമസിക്കുന്ന വീട്ടില്‍ അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഈ സംഘം വീട്ടില്‍ അതിക്രമിച്ച് കയറിയത്. സ്ത്രീ ഉടന്‍ ചെര്‍പ്പുളശ്ശേരി പോലിസില്‍ വിവരം അറിയിക്കുകയും പോലിസ് എത്തി പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു’ ആക്രമിച്ച സംഘത്തില്‍ പന്ത്രണ്ടുപേര്‍ ഉണ്ടായിരുന്നതായി പോലിസ് അറിയിച്ചു. ഇതില്‍ മൂന്ന് പേരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ബാക്കി ഒമ്പത് പേരെ ഉടന്‍ പിടികൂടുമെന്ന് എസ്‌ഐ അറിയിച്ചു.  ഐപിസി സെക്ഷന്‍ 346, 447, 294, 385 എന്നീ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത ഇവരെ  ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്  ചെയതു. അന്വേഷണ സംഘത്തില്‍ സുഭാഷ്, കൃഷ്ണപ്രകാശ്, ജ്യോതി ലക്ഷ്മി, ബാലകൃഷ്ണന്‍ എന്നിവരും ചെര്‍പ്പുളശ്ശേരി ഐ സ് ഐക്കൊപ്പം ഉണ്ടായിരുന്നു.

RELATED STORIES

Share it
Top