സ്ത്രീകള്‍ക്കെതിരേ അക്രമങ്ങള്‍; രാജ്യസഭയില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങ ള്‍ രാജ്യത്താകമാനം വര്‍ധിച്ചുവരികയാണെന്നും നിയമപാലകര്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നില്ലെന്നും കോണ്‍ഗ്രസ് രാജ്യസഭയില്‍ ആരോപിച്ചു. സ്ത്രീ സുരക്ഷയെപ്പറ്റി വീണ്ടും വീണ്ടും എഴുന്നേറ്റുനിന്നു സംസാരിക്കേണ്ടിവരുന്നതില്‍ ലജ്ജിക്കുന്നതായി സമാജ്‌വാദി പാര്‍ട്ടി നേതാവ് ജയാ ബച്ചന്‍ രാജ്യസഭയില്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നു. ഈയവസ്ഥയിലും നിയമപാലകര്‍ വേണ്ടവിധത്തില്‍ കര്‍ത്തവ്യനിര്‍വഹണം നടത്തുന്നില്ലെന്നും കോണ്‍ഗ്രസ് എംപി കുമാരി സെല്‍ജ ശൂന്യവേളയില്‍ ആരോപിച്ചു. ഇതിനു പിന്നാലെയാണ് ജയ ബച്ചന്റെ പ്രതികരണം.

RELATED STORIES

Share it
Top