സ്ത്രീകള്‍ക്കെതിരായ അതിക്രമം : സിനിമാ സ്‌ക്രീനിലെ മുന്നറിയിപ്പ് സംബന്ധിച്ച് വിശദീകരണം തേടിതിരുവനന്തപുരം: സിനിമകളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കാണിക്കുമ്പോള്‍ സിനിമാസ്‌ക്രീനില്‍ ''സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം ശിക്ഷാര്‍ഹമാണ്'' എന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. സെന്‍സര്‍ ബോര്‍ഡ് റീജ്യനല്‍ ഓഫിസറും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും സര്‍ക്കാരിന്റെ അഭിപ്രായം അറിയിക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. നിലവില്‍ സിനിമയില്‍ മദ്യപാനരംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കാറുണ്ട്. ബലാല്‍സംഗം, സ്ത്രീകള്‍ക്ക് നേരെയുള്ള ശാരീരിക ഉപദ്രവം കരണത്തടിക്കല്‍, അസഭ്യം പറയുക തുടങ്ങിയ രംഗങ്ങളില്‍ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റോയല്‍ കവടിയാര്‍ സംരക്ഷണ ഫോറം പ്രസിഡന്റ് ഷെഫില്‍ കവടിയാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കാമെങ്കില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരായ ബോധവല്‍ക്കരണം ശക്തമാവും. മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. ജൂണില്‍ തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

RELATED STORIES

Share it
Top