സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ലഘൂകരിച്ച് സൗദിറിയാദ്: സ്ത്രീകള്‍ക്കുള്ള നിയന്ത്രണം ലഘൂകരിച്ച് സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ്. കുടുംബത്തിലെ പുരുഷന്‍മാരുടെ സമ്മതമില്ലാതെ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കണമെന്ന് മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കി. സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി മന്ത്രിസഭയുടെ തീരുമാനം.സര്‍ക്കാര്‍ നീക്കത്തെ സൗദിയിലെ സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങള്‍ സ്വാഗതം ചെയ്തു. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ പുരുഷ രക്ഷിതാവ് എന്നത് എക്കാലത്തും സ്ത്രീക്കു മുന്നിലുള്ള തടസ്സമായിരുന്നു. സ്ത്രീകള്‍ക്ക് ഏറെ അവസരങ്ങള്‍ തുറന്നുകൊടുക്കുന്നതാണ് തീരുമാനമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റ് ഡോ. ബന്ദര്‍ എബാന്‍ പറഞ്ഞു.

RELATED STORIES

Share it
Top