സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം: സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ പട്ടാളത്തെ ഇറക്കിയും സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നു ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. സ്ത്രീകള്‍ക്കു പ്രവേശനത്തിനു വിലക്കേര്‍പ്പെടുത്തുന്നതു ഭരണഘടനാപരമായി തെറ്റാണ്. പ്രതിഷേധം ഒഴിവാക്കാന്‍ ആവശ്യമെങ്കില്‍ കേരളത്തില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം നടപ്പാക്കണമെന്നും സ്വാമി ഒരു ദേശീയ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ചരിത്രവിധി പുറപ്പെടുവിച്ച കോടതിയെ സുബ്രഹ്മണ്യന്‍ സ്വാമി അഭിനന്ദിച്ചു.
എന്തിനാണ് കോടതിവിധിക്കെതിരേ കേരളത്തില്‍ പ്രതിഷേധങ്ങള്‍ നടത്തുന്നത്. ശബരിമലയില്‍ പോകണോ, വേണ്ടയോ എന്നത് സ്വന്തം നിലയില്‍ സ്ത്രീകള്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും സുബ്രഹ്മണ്യ സ്വാമി ഇതോടൊപ്പം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top