സ്ത്രീകളെ കൂടുതല്‍ പ്രയാസപ്പെടുത്തുന്നത്: വനിതാലീഗ്

ന്യൂഡല്‍ഹി: മുസ്‌ലിം സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനെന്ന് അവകാശപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുത്ത്വലാഖ് ബില്ല് സ്ത്രീകളെ കൂടുതല്‍ പ്രയാസപ്പെടുത്തുന്നതാണെന്ന് വനിതാ ലീഗ്. ബില്ലിനെതിരേ ഇന്നലെ സംഘടന നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ആരുടെയും അഭിപ്രായം ചോദിക്കാതെയാണ് ബില്ലിന്റെ കരട് തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ബില്ല് ഇപ്പോഴത്തെ രൂപത്തില്‍ പാസാക്കരുതെന്ന് എല്ലാ പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ ബില്ല് സംരക്ഷിക്കുന്നതിനു വേണ്ടിയുള്ളതല്ല മറിച്ച് ഇരകളെ കഷ്ടപ്പെടുത്തുന്നവിധത്തിലുള്ളതാണെന്നും രാജ്യസഭയില്‍ ഭരണകക്ഷിക്ക് വേണ്ടത്ര ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ടാണ് പാസാ—ക്കാന്‍ കഴിയാതിരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുത്ത്വലാഖ് കേസില്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയ ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ബോര്‍ഡിനോടു പോലും ആലോചിക്കാതെ തയ്യാറാക്കിയ ബില്ല് ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ളതാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.

RELATED STORIES

Share it
Top