സ്ത്രീകളുടെ സുരക്ഷയ്ക്ക് കാസര്‍കോട്ടും ഇനി പിങ്ക് പോലിസ് സേവനം

കാസര്‍കോട്്: സ്ത്രീകളുടെ സുരക്ഷിതത്വത്തിനായി പിങ്ക് പോലിസ് സംവിധാനം നിലവില്‍ വന്നു. സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ നേരത്തെ പോലിസ് സംവിധാനം നിലവില്‍ വന്നിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളില്‍ കുടുങ്ങി ജില്ലയില്‍ ഇത് നടപ്പിലായിരുന്നില്ല.
ഇന്നലെ കാസര്‍കോട് പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍ പിങ്ക് പോലിസ് വാഹനം ഫഌഗ് ഓഫ് ചെയ്തു. കാസര്‍കോട് നഗരത്തില്‍ എത്തിപ്പെടുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് പിങ്ക് പോലിസ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. 1515 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ കണ്‍ട്രോള്‍റൂമില്‍ ഇതെത്തും.
പിന്നീട് ജിപിആര്‍എസ് മുഖാന്തിരം വയര്‍ലെസിലേക്ക് നേരിട്ട് സന്ദേശം ലഭിക്കും. സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും അത്യാവശ്യഘട്ടങ്ങളില്‍ ഇവരുടെ യാത്രാപ്രശ്‌നത്തിന് പരിഹാരവും പിങ്ക് പോലിസ് ഒരുക്കും. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരേയും രണ്ട് മുതല്‍ രാത്രി എട്ട് വരേയുമാണ് കാസര്‍കോട് പോലിസ് സ്‌റ്റേഷന്‍പരിധിയില്‍ സേവനം ലഭിക്കുന്നത്. രണ്ട് വനിതാ എസ്‌ഐമാരുടെ നേതൃത്വത്തില്‍ ഡ്രൈവറടക്കം 12 വനിതാ പോലിസുകാരാണ് ടീമിലുള്ളത്.

RELATED STORIES

Share it
Top