സ്ത്രീകളുടെ സീറ്റില്‍ പുരുഷന്‍മാര്‍; ചോദ്യം ചെയ്ത സ്ത്രീയെ അവഹേളിച്ചതായി പരാതി

പീരുമേട്: സ്ത്രീകളുടെ സീറ്റില്‍ പുരുഷന്‍മാര്‍ യാത്ര ചെയ്തത് ചോദ്യംചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥയോട് ബസ് ജീവനക്കാര്‍ മോശമായി പെരുമാറിയതായി പരാതി. കോട്ടയം-കുമളി റൂട്ടില്‍ സര്‍വ്വിസ് നടത്തുന്ന സ്വകാര്യ ബസിലാണ് സംഭവം.യാത്രക്കാരിയുടെ പരാതി ഇങ്ങനെ: ബസില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. ആരോഗ്യ വകുപ്പിലെ ജീവനക്കാരിയായ താന്‍ കുട്ടിക്കാനത്ത് നിന്നുമാണ് ബസില്‍ കയറിയത്. സ്ത്രീകള്‍ ബാഗുകളും മറ്റുമായി തൂങ്ങിപ്പിടിച്ചു യാത്ര ചെയ്യുന്നത് കണ്ടപ്പോഴാണ് സ്ത്രീകളുടെ സീറ്റില്‍ യാത്രചെയ്യുന്ന പുരുഷന്മാരെ മാറ്റി സീറ്റ് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടത്.
ദീര്‍ഘദൂര യാത്രക്കാരായ പുരുഷന്മാരെ മാറ്റി സ്ത്രീകള്‍ക്ക് സീറ്റ് നല്‍കാന്‍ ആവില്ലെന്നായിരുന്നു ബസ് ജീവനക്കാരന്റെ വാദം. ഇത് ചോദ്യം ചെയ്തപ്പോഴാണ് കണ്ടക്ടറും ഒപ്പമുണ്ടായിരുന്ന ആളും തന്നോട് മോശമായി പെരുമാറിയത്. മാത്രമല്ല സീറ്റ് നല്‍കാന്‍ തയ്യറായതുമില്ല. പീരുമേട് പോലിസിനും മോട്ടോര്‍വാഹന വകുപ്പിനുമാണ് പരാതി നല്‍കിയത്

RELATED STORIES

Share it
Top