സ്ത്രീകളുടെ പള്ളി പ്രവേശനം: കോടിയേരിയും ജലീലും പ്രസ്താവന പിന്‍വലിക്കണം

ആലപ്പുഴ: മക്കത്ത് മുസ്‌ലിം സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ രാജ്യത്തെ എല്ലാ മുസ്‌ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നുള്ള കോടിയേരി ബാലകൃഷ്ണന്റെയും മന്ത്രി കെ ടി ജലീലിന്റെയും പ്രസ്താവന പിന്‍വലിക്കണമെന്നു ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ് പറഞ്ഞു. ഹൈന്ദവ ആചാരങ്ങളെ തള്ളിപ്പറഞ്ഞ കോടിയേരി ഇപ്പോള്‍ മുസ്‌ലിം സമുദായത്തിന്റെ ആചാരനുഷ്ഠാനങ്ങളെ തള്ളിപ്പറയുകയാണ്. കേരളത്തിലെ ഒരു പള്ളികളിലും ഇടകലര്‍ന്നുള്ള നമസ്‌കാരത്തിന് ഇന്നേ വരെ അവസരമുണ്ടായിട്ടില്ല. മുസ്‌ലിം സമുദായത്തെ തമ്മില്‍ത്തല്ലിക്കാനാണ് കോടിയേരി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് സീറ്റിനു വേണ്ടി മാത്രമാണ് കെ ടി ജലീല്‍ മുസ്‌ലിം വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനയിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top