'സ്ത്രീകളുടെ കുമ്പസാരത്തിന്കന്യാസ്ത്രീകളെ അനുവദിക്കണം'

കൊച്ചി: സ്ത്രീസുരക്ഷയ്ക്ക് ഭീഷണി നേരിടുന്നതിനാല്‍ പുരോഹിതന്മാര്‍ സ്ത്രീകളെ കുമ്പസാരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യഗ്രഹം ഇരിക്കുമെന്ന് അഡ്വ. ഇന്ദുലേഖ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തലമുറകളായുള്ള ആചാരം ഒഴിവാക്കാന്‍ ബുദ്ധിമുട്ടുള്ള സ്ത്രീകള്‍ കന്യാസ്ത്രീകളുടെ അടുത്ത് കുമ്പസാരം നടത്തുന്ന സാഹചര്യമുണ്ടാക്കണം. ഇക്കാര്യം നേരിട്ട് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുമായി സംസാരിച്ചതാണ്. അനുകൂല മറുപടി ലഭ്യമല്ലാത്തതിനാല്‍ നിയമനിര്‍മാണത്തിനായി സര്‍ക്കാരിന്റെ ശ്രദ്ധതേടിയാണ് നിരാഹാരമിരിക്കുന്നതെന്നും ഇന്ദുലേഖ പറഞ്ഞു.

RELATED STORIES

Share it
Top