സ്തീകള്‍ക്കും കുട്ടികള്‍ക്കും അഭയം; സ്‌നേഹിത മാതൃകയാകുന്നു

കാസര്‍കോട്്്: സ്തീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അഭയകേന്ദ്രമായി കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് മാതൃകയാകുന്നു. കുടുബശ്രീക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ചൂഷണത്തിനും ഇരയാകുന്ന സ്തീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തര സഹായവും പിന്തുണയും നല്‍കുന്നുണ്ട്. കൗണ്‍സിലിങും താല്‍കാലിക അഭയവും നല്‍കി  മാനസികമായി ഒരുക്കിയെടുക്കാനും സ്‌നേഹിത മുന്നില്‍ തന്നെയുണ്ട്. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്ററാണ് സ്‌നേഹിതയുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. 2017 സപ്തംബറില്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌നേഹിതയില്‍ 56 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 186 പേര്‍ താല്‍കാലിക ഷെല്‍ട്ടര്‍ തേടി വരികയുംചെയ്തു. എല്ലാവര്‍ക്കും സാന്ത്വനമേകി ഒപ്പം നില്‍ക്കുന്നതാണ് ഈ സ്ഥാപനത്തെയും സേവകരെയും വ്യത്യസ്തരാക്കുന്നത്.വിവാഹപൂര്‍വ കൗണ്‍സിലിങ്് ഫാമിലി കൗണ്‍സിലിങ് നിയമ പിന്തുണ, ബോധവല്‍ക്കരണ ക്ലാസ്, വ്യക്തിത്വ വികസന ക്ലാസുകള്‍, ഉപജീവനമാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവ നല്‍കി 24 മണിക്കൂറും സേവന നിരതരാണ് സ്‌നേഹിത സേവകര്‍. 0467 2201205 നമ്പറിലും 1800 4250716 എന്ന ടോള്‍ ഫ്രീ നമ്പറിലും സ്‌നേഹിതയുടെ സഹായത്തിന് ബന്ധപ്പെടാം.

RELATED STORIES

Share it
Top