സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: ആറുപേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

മഞ്ചേരി: കശ്മീരില്‍ എട്ടു വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട കേസില്‍ ആറുപേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.
വെള്ളയൂര്‍ പള്ളിശേരിയില്‍ റിപോര്‍ട്ട് ചെയ്ത കേസില്‍ പ്രതികളായ കാളികാവ് അഞ്ചച്ചവിടി പള്ളിശ്ശേരി സ്വദേശികളായ അരിമ്പ്ര സൈനുല്‍ ആബിദ് (22), വടക്കുംപാടന്‍ മുജീബ് റഹ്മാന്‍ (30), പറച്ചിക്കോടന്‍ അബ്ദുസ്സലാം (33), വലിയതൊടിക ഷഫീഖ് അലി (27), പറച്ചിക്കോടന്‍ ഷഫീഖലി (31), പുളിയക്കോടന്‍ അര്‍ഷാദ് (26) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജഡ്ജി സുരേഷ്‌കുമാര്‍ പോള്‍ തള്ളിയത്. 2018 ഏപ്രില്‍ 16ന് രാവിലെ 10.30നാണ് കേസിനാസ്പദമായ സംഭവം. അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും പോലിസിന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന കേസ്. പ്രതികളായ ആറുപേരും ഒളിവിലാണ്. 70 പ്രതികളാണ് ഈ കേസിലുള്ളത്.

RELATED STORIES

Share it
Top