സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍:എന്‍ഐഎ അന്വേഷിക്കണമെന്ന് കെപി ശശികല
midhuna mi.ptk2018-04-26T13:26:32+05:30

മലപ്പുറം:സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരെക്കുറിച്ചും അക്രമമുണ്ടായതിനെക്കുറിച്ചും എന്‍ഐഎ അന്വേഷിക്കണമെന്നാണ് ശശികല വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. ഹര്‍ത്താലിന്റെ പേരില്‍ ഹിന്ദുക്കള്‍ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദ സംഘടനകളെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ശശികല ആരോപിച്ചു.ഹിന്ദു പേരുള്ള അഞ്ചു പേരില്‍ കുറ്റമൊതുക്കാനുള്ള നീക്കമാണ് പോലീസിന്റേത്. അതുകൊണ്ട് തന്നെ സംസ്ഥാന പോലീസിന്റെ അന്വേഷണം ശരിയായ ദിശയില്‍ പോവില്ല. ഐ എസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ ബന്ധം അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.