സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: അഞ്ചു പേര്‍ അറസ്റ്റില്‍

ഗുരുവായൂര്‍: ജമ്മുകാശ്മീരില്‍ അതിദാരുണമായി പീഠിപ്പിച്ച് കൊലചെയ്യപ്പെട്ട ഹസീഫയുടെ കൊലപാതകത്തില്‍ ഐക്യധാര്‍ട്യം പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളില്‍ വന്ന ഹര്‍ത്താല്‍ വാര്‍ത്തയെതുടര്‍ന്ന് കടകളടപ്പിക്കാന്‍ ശ്രമം നടത്തിയ അഞ്ചുപേരെ ഇന്നലെ ഗുരുവായൂര്‍ പോലീസ് അറസ്റ്റുചെയ്തു.
ചെമ്മണ്ണൂര്‍ പൊര്‍ക്കളേങ്ങാട് സ്വദേശികളായ കറുപ്പംവീട്ടില്‍ റിയാസ് (18), കറുപ്പംവീട്ടില്‍ നിഷാദ് (24), വേങ്ങോട്ടില്‍ വീട്ടില്‍ ജിതിന്‍ (23), പണിക്കവീട്ടില്‍ റാഷിദ് (24), പണിക്കവീട്ടില്‍ അഫ്‌സല്‍ (24) എന്നിവരേയാണ് ഗുരുവായൂര്‍ എസ്‌ഐ കെ അനുദാസും, എഎസ്‌ഐ കെ ഓമനക്കുട്ടനും ചേര്‍ന്ന് ഇന്നലെ ഉച്ചയോടെ ചൊവ്വല്ലൂര്‍പടിയില്‍ വെച്ച് അറസ്റ്റുചെയ്തത്.
ചൊവ്വല്ലൂര്‍പടിയില്‍ കടകളടപ്പിക്കാനായ് അഞ്ചോളംപേരടങ്ങുന്ന സംഘത്തെ, കടയുടമകളുടെ പരാതിയെതുടര്‍ന്നാണ് പോലീസെത്തി പിടികൂടി അറസ്റ്റുചെയ്യുകയായിരുന്നു. അറസ്റ്റുചെയ്ത പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

RELATED STORIES

Share it
Top