സോഷ്യല്‍ മീഡിയ മനുഷ്യനെ അഹങ്കാരിയും സ്വാര്‍ത്ഥരുമാക്കും:മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയുടെ ഉപയോഗം മനുഷ്യനെ അഹങ്കാരികളും സ്വാര്‍ഥരുമാക്കിയെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. തനിക്കൊരിക്കലും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു."സോഷ്യല്‍ മീഡിയ എന്നത് ആവശ്യമനുസരിച്ച് ഉപയോഗിക്കപ്പെടണം. അങ്ങനെ ചെയ്യുമ്പോള്‍ മാത്രമെ അവയുടെ ഉപയോഗവും പരിമിതികളും മനസിലാക്കാന്‍ സാധിക്കുകയുള്ളു. സോഷ്യല്‍ മീഡിയ എന്നാല്‍ ഞാന്‍, എനിക്ക് എന്നുള്ളതാണ്. അതുകൊണ്ട് തന്നെ എല്ലാ കാര്യത്തിലും ഞാന്‍ അഭിപ്രായം പറയണം. കൂട്ടായ അഭിപ്രായത്തിന് കാത്തുനില്‍ക്കാതെ തന്റെ അഭിപ്രായം മുഴുവന്‍ പേരുടെയും അഭിപ്രായമാണെന്ന് പറഞ്ഞ് പോസ്റ്റിടുന്നു. എന്നാല്‍ പലപ്പോഴും ഇത് തെറ്റിദ്ധാരണക്കിടയാക്കുന്നു. പിന്നീട് പോസ്റ്റ് ഒഴിവാക്കുകയും ചെയ്യുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പെടുന്നുണ്ട്. സംഘടനകള്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നത് നല്ലതാണ്. ആശയപ്രചാരണത്തിന് ഇത് ഉപകരിക്കും. പക്ഷേ വ്യക്തിഗത മഹത്വവത്കരണം നിങ്ങളെ അഹങ്കാരികളാക്കും. സംഘത്തിന് ഫെയ്‌സ്ബുക്ക് പേജും ട്വിറ്റര്‍ അക്കൌണ്ടുമുണ്ട്. പക്ഷേ തനിക്ക് വ്യക്തിപരമായി പേജില്ല. ഇനിയൊരിക്കലും അതുണ്ടാകുകയുമില്ല"-മോഹന്‍ ഭാഗവത് പറഞ്ഞു.

RELATED STORIES

Share it
Top