സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം; എസ്ഡിപിഐ നിയമനടപടി സ്വീകരിച്ചു


മുസ്്‌ലിംയുവതിയുമായുള്ള പ്രണയത്തിന്റെ പേരില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചു വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിനെതിരേ എസ്ഡിപിഐ പരാതി നല്‍കി.  പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധഭീഷണിയുണ്ടെന്ന് ആരോപിച്ച് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട ഹാരിസനും ഷഹാനയുമാണ് എസ്ഡിപിഐക്കെതിരേ ആരോപണം ഉന്നയിച്ചത്. ഹാരിസന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആറ്റിങ്ങല്‍ മണ്ഡലം കമ്മിറ്റി പരാതിയില്‍ പറഞ്ഞു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും സംഭവത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നും ആറ്റിങ്ങല്‍ പോലിസിന് നല്‍കിയ പരാതിയില്‍ എസ്ഡിപിഐ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top