സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം: ഷാനി പ്രഭാകറിന്റെ പരാതിയില്‍ മൂന്നുപേര്‍ കൂടി പിടിയില്‍

മരട്: സോഷ്യല്‍ മീഡിയയിലൂടെ അപവാദം പ്രചരിപ്പിച്ചതിനെതിരേ മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകറിന്റെ പരാതിയില്‍ മൂന്നുപേര്‍ കൂടി പിടിയില്‍. തൃശൂര്‍ പുത്തൂര്‍ സുനീഷ് ചന്ദ്രന്‍ (31), തിരുവനന്തപുരം സ്വദേശി ദിനൂപ് (32), താമരക്കുളം സ്വദേശി മനോജ് എന്നിവരാണു അറസ്റ്റിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. ഈ കേസില്‍ ആലുവ കൂവപ്പാടം നന്ദനത്തിലെ പി വി വൈശാഖി (32)നെ  കൊച്ചി മരട് പോലിസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കൂടുതല്‍ ചോദ്യംചെയ്തതില്‍ നിന്നാണു മറ്റുള്ള വിവരങ്ങള്‍ ലഭിച്ചത്. സുനീഷ് ചന്ദ്രന്‍, വൈശാഖ് എന്നിവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top