സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്ത വഴിയൊരുക്കി നാസര്‍

പടന്ന: സോഷ്യല്‍ മീഡിയയിലെ ഏതൊരാള്‍ക്കും സുപരിചിത വ്യക്തിത്വത്തിനുടമായ എടച്ചാക്കൈ കൊക്കാകടവ് നൂര്‍ മസ്ജിദിന് സമീപം താമസിക്കുന്ന എം സി നാസര്‍ സംസ്ഥാനത്തെ മത, സാമൂഹിക, രാഷ്ട്രീയ കൂട്ടായ്മയിലൂടെ സോഷ്യല്‍ മീഡിയകളില്‍ നിറസാന്നിധ്യമാവുന്നു.
സോഷ്യല്‍ മീഡിയയിലൂടെ അരുതായ്മളും കൊള്ളരുതായ്മകളും അരുങ്ങുവാഴുമ്പോള്‍ വേറിട്ട വഴിയൊരുക്കിയാണ് പരിമിതികള്‍ക്കിടയിലും നാസര്‍ മാതൃകയാകുന്നത്. കാരുണ്യ സേവനവും സാമൂഹിക സേവനവും മുഖമുദ്രയാക്കി നാസര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രവര്‍ത്തനം ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടുകയും ഒട്ടനവധി അവാര്‍ഡുകള്‍ തേടിയെത്തുകയും ചെയ്തു.
സംസ്ഥാനത്തെ വിവിധ വാട്ട്‌സ് ആപ് കൂട്ടായ്മയിലെ അഡ്മിന്‍മാരെ കോര്‍ത്തിണക്കി അഡ്മിന്‍ ഡസ്‌ക് രൂപീകരിച്ച് അവശരെ കണ്ടെത്തുകയും സാന്ത്വനം തേടുന്നവര്‍ക്ക് സഹായമെത്തിച്ചും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സമൂഹത്തില്‍ വര്‍ധിച്ച അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്കും മൂല്യച്യുതികള്‍ക്കെതിരെയും ഭിക്ഷാടന മാഫിയകള്‍ക്കെതിരെയും വിവിധ കൂട്ടായ്മയിലൂടെ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നതിനും സോഷ്യല്‍ മീഡിയകളിലൂടെ സജീവ പങ്കാളിത്വം വഹിക്കുന്നു.
പടന്നയിലെ ജീവകാരുണ്യ പ്രവര്‍ത്തന കൂട്ടായ്മ പടന്ന വിഷന്‍, എടച്ചാക്കൈ ജമാഅത്ത് മഹല്ല് ശാക്തീകരണ വിങ് ട്രാക്ക്, ഉദിനൂര്‍ എടച്ചാക്കൈ എയുപി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ ഒത്തൊരുമ, സ്‌നേഹതീരം തൃക്കരിപ്പൂര്‍, ഗ്രേറ്റ് ലീഡേഴ്‌സ് ഗ്രൂപ്പ്, മുസ്്‌ലിം ലീഗിന്റെ ഗ്രീന്‍ ആര്‍മി ഗ്രൂപ്പ്, ഫാമിലി ഗ്രൂപ്പായ എംസി തറവാട് തുടങ്ങി അമ്പതോളം വാട്ട്‌സ് ആപ്പ് കൂട്ടായ്മകളുടെ നേതൃത്വം വഹിക്കുന്നു.
മലപ്പുറം ജില്ലയിലെ ഒരു രോഗിക്ക് ഡയാലിസ് ചെയ്യുന്നതിന് വേണ്ടി ഒരു ലക്ഷം രൂപയും കൊക്കാകടവിലെ മറ്റൊരാള്‍ക്ക് ഒരു ലക്ഷം രൂപയും ചികില്‍സ സഹായമായി സോഷ്യല്‍ മീഡിയയിലൂടെ സമാഹരിച്ച് നല്‍കിയിരുന്നു. ജില്ലാ മുസ്്‌ലിംലീഗ് പ്രസിഡന്റ് എം സി ഖമറുദ്ദീന്റെ സഹോദരനാണ് നാസര്‍.

RELATED STORIES

Share it
Top