സോഷ്യല്‍ ഫോറം യാത്രയയപ്പ്ദമ്മാം: കാല്‍ നൂറ്റാണ്ടിന്റെ പ്രവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക പ്രവര്‍ത്തകനും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടയോട്ട ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമായ അബ്ദുസ്സലാം തൃശൂരിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ഫോറം ബ്ലോക്ക് പ്രസിഡന്റ് ഹംസക്കോയ പൊന്നാനി ഉപഹാരം കൈമാറി. അഫ്‌സല്‍ ഫവാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഹമ്മദ് കിഴിശ്ശേരി, അസീമുദ്ദീന്‍ തിരുവനന്തപുരം, അബ്ദുല്‍ കലാം ആലപ്പുഴ, സജീര്‍ തിരുവനന്തപുരം, ശംസുദ്ദീന്‍ നിലമ്പൂര്‍, നിഷാദ് നിലമ്പൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top