സോഷ്യല്‍ ഓഡിറ്റിങ് നടത്താനുള്ള നിര്‍ദേശം സ്വാഗതാര്‍ഹം: എസ്ഡിപിഐ

പാലക്കാട്: അട്ടപ്പാടിയില്‍ ക്ഷേമ പദ്ധതികള്‍ അനുവദിച്ചതിന്റെയും നടപ്പാക്കിയതിന്റെയും സോഷ്യല്‍ ഓഡിറ്റിങ് നടത്താന്‍ പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് ഹൈക്കോടതി നല്‍കിയ നിര്‍ദേശം സ്വാഗതാര്‍ഹമാണന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി കെ പി അഷ്‌റഫ്.
ആദിവാസികളുടെ ക്ഷേമത്തിനെന്ന് പറഞ്ഞ് നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ 23 വകുപ്പുകളില്‍ നിന്നായി കോടികള്‍ ക്ഷേമപദ്ധതികള്‍ക്കായി നല്‍കുന്നുണ്ടെന്നാണ് പറയുന്നത്. നവജാത ശിശുക്ക ള്‍ കൂട്ടത്തോടെ മരിച്ച 2014 ല്‍ കേന്ദ്ര മന്ത്രി ജയറാം രമേശും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സന്ദര്‍ശിച്ച് നിരവധി പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. ആദിവാസി യുവാവ്  മധു കൊല്ലപ്പെട്ട് ഒരാഴ്ച്ച കഴിഞ്ഞ് അട്ടപ്പാടി സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതം അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സാമൂഹിക അടുക്കള, തൊഴിലുറപ്പ് പദ്ധതി, ഭൂവിതരണം തുടങ്ങി നിരവധി പദ്ധതികള്‍ വേറെയുമുണ്ട്.  അട്ടപ്പാടിയില്‍ നടപ്പാക്കുന്നെന്ന് പറയുന്ന പദ്ധതികളുടെ 10 ശതമാനം പ്രാവര്‍ത്തികമായിരുന്നെങ്കില്‍ ഒരു ആദിവാസി പോലും വിശപ്പോ പോഷകാഹാരക്കുറവേ കാരണം മരണപ്പെടില്ലായിരുന്നു. ഹൈക്കോടതി  നല്‍കിയ നിര്‍ദേശം ആദിവാസി വിഭാഗത്തിന് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണെന്നും എസ്ഡിപിഐ വിലയിരുത്തി.

RELATED STORIES

Share it
Top