സോഷ്യല്‍മീഡിയ ഹര്‍ത്താലിന് പിന്തുണ;പോലീസുകാരന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: തിങ്കളാഴ്ച സംസ്ഥാനത്ത് നടന്ന സോഷ്യല്‍മീഡിയ ഹര്‍ത്താലിനെ പിന്തുണച്ച് പ്രചാരണം നടത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കോഴിക്കോട് നാദാപുരം കണ്‍ട്രോള്‍ റൂമിലെ ഡ്രൈവറായ അഷ്‌റഫിനെയാണ് സസ്‌പെന്റ് ചെയ്തത്. കോഴിക്കോട് റൂറല്‍ എസ്.പി പുഷ്‌ക്കരന്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് സസ്‌പെന്റ് ചെയ്തത്. രാഷ്ട്രീയ കാര്യങ്ങളില്‍ പോലീസ് അഭിപ്രായം പറയരുതെന്ന നിയമം ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍.



ഹര്‍ത്താലിന്റെ തലേദിവസം നാദാപുരം ഏരിയയിലെ പോലീസുകാരുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ഇദ്ദേഹം മെസേജ് അയച്ചിരുന്നു. കഠ് വ സംഭവത്തിലെ പ്രതിഷേധക്കുറിപ്പും അഷ്‌റഫ് ഈ ഗ്രൂപ്പിലേക്ക് ഫോര്‍വേര്‍ഡ് ചെയ്തിരുന്നു.

RELATED STORIES

Share it
Top