സോഷ്യല്‍മീഡിയ ഹര്‍ത്താല്‍: നഗരത്തില്‍ 26പേര്‍ റിമാന്‍ഡില്‍

പാലക്കാട്: കശ്മീരിലെ കഠ്‌വയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കടകളടപ്പിക്കുകയും വാഹനം തടയുകയും ചെയ്‌തെന്ന പരാതിയില്‍ 26 പേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു.
ടൗണ്‍ സൗത്ത് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ 12പേരെയും നോര്‍ത്ത് ടൗണ്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ 16 പേരെയുമാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ രണ്ടുപേരെ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സൗത്ത് പോലിസ് വെറുതെ വിട്ടു. ഹര്‍ത്താലിന്റെ മറവില്‍ പൊതുജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെ പുറമെ പോലിസിനെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
തൃത്താലയിലും
ചാലിശ്ശേരിയിലും
29പേര്‍ അറസ്റ്റില്‍
ആനക്കര: സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്ത് ഹര്‍ത്താല്‍ നടത്തിയ സംഭവത്തില്‍ ചാലിശ്ശേരി പോലിസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചാലിശ്ശേരിയില്‍ ഏഴുപേരെയും കൂട്ടുപാതയിലും കൂറ്റനാടും രണ്ടുപേര്‍ വീതവുമാണ് അറസ്റ്റിലായത്. ഐപിസി 356 വകുപ്പ് പ്രകാരം ജാമ്യമില്ലാവകുപ്പ് ചേര്‍ത്താണ് അറസ്റ്റ് വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കി. തൃത്താല സ്റ്റേഷന്‍ പരിധിയില്‍ 10 കേസുകളിലായി സിആര്‍പിസി 151 വകുപ്പുപ്രകാരം 18പേരെ അറസ്റ്റുചെയ്തു.

RELATED STORIES

Share it
Top