സോളാര്‍ പാനല്‍ സ്ഥാപിച്ചു നല്‍കാമെന്നു പറഞ്ഞ് 18 ലക്ഷം തട്ടിയയാള്‍ അറസ്റ്റില്‍

ചാലക്കുടി: സോളാര്‍ പാനല്‍ സ്ഥാപിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി പതിനെട്ട് ലക്ഷം രൂപ തട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. കോട്ടയം പാല സ്വദേശി കുഴുമുള്ളില്‍ വീട്ടില്‍ ബെന്നിയച്ചന്‍ ജോസഫ്(48)ആണ് അറസ്റ്റിലായത്.
മാളയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പതിനെട്ട് ലക്ഷം രൂപ തട്ടിയെടുത്ത് കേസ്സിലാണ് അറസ്റ്റ്. രണ്ട് വര്‍ഷത്തോളമായി കേരളത്തിനത്തും പുറത്തും ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. 2016ലാണ് കേസിനാസ്പദമായ സംഭവം. ആളൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തിവരവെ എറണാകുളത്തുള്ള ഒരു ലോഡ്ജില്‍ നിന്നാണ് െ്രെകം സ്‌ക്വാഡ് പ്രതിയെ പിടികൂടിയത്.
പിടിയിലാകുന്ന സമയം ഓണ്‍ലൈന്‍ വഴി പുതിയ തട്ടിപ്പ് ആസൂത്രണം ചെയ്ത് വരികയായിരുന്നു ഇയാളെന്ന് പോലിസ് അറിയിച്ചു. ഇടുക്കി ജില്ലയില്‍ സമാനമായ തട്ടിപ്പ് നടത്തിയതായി പ്രതി പോലിസില്‍ സമ്മതിച്ചിട്ടുണ്ട്.
ചാലക്കുടി ഡിവൈഎസ്പി സി എസ് ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശാനുസരണം ആളൂര്‍ എസ്‌ഐ വി വി വിമല്‍, െ്രെക സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ വി എസ് വല്‍സകുമാര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ സതീശന്‍ മടപ്പാട്ടില്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ മൂസ്സ പി എം, സില്‍ജോ വി യു, ഷിജോ തോമസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top