സോളാര്‍ തട്ടിപ്പ്, സരിതയുടെ അപ്പീല്‍ തള്ളിപത്തനംതിട്ട: സോളാര്‍ പ്ലാന്റ് സ്ഥാപിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി പ്രവാസി മലയാളി ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജില്‍നിന്ന് 1.19 കോടി രൂപ തട്ടിയെടുത്ത കേസില്‍ പ്രതികളുടെ ശിക്ഷ ജില്ലാ സെഷന്‍സ് കോടതി ശരിവച്ചു. പ്രതികളായ സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് മൂന്ന് വര്‍ഷം മൂന്ന് മാസം കഠിന തടവിനും 1.20 കോടി രൂപ പിഴയും ശിക്ഷിച്ച പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യുടെ വിധിയാണ് സെഷന്‍സ് കോടതി ശരിവച്ചത്. സോളാര്‍ കേസിലെ ഏറ്റവും വലിയ തുകയുടെ തട്ടിപ്പും ശിക്ഷിച്ച ആദ്യ കേസുമാണിത്.

2013ലാണ് കേസിനാസ്പദമായ സംഭവം. സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്ന ഏജന്‍സിക്കായി ദിനപത്രത്തില്‍ വന്ന പര്യസം കണ്ടാണ് ബാബുരാജ് സരിതയുമായി ബന്ധപ്പെടുന്നത്. കമ്പനി റീജയണല്‍ ഡയറക്ടര്‍ ലക്ഷ്മി നായര്‍ എന്നപേരില്‍ സരിതയും സിഇഒ ഡോ. ആര്‍ ബി നായര്‍ എന്ന പേരില്‍ ബിജു രാധാകൃഷ്ണനും ബാബുരാജിനെ സമീപിച്ചു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ലെറ്റര്‍പാടും കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ വ്യാജ കത്തും കാണിച്ച് വിശ്വാസ്യതയാര്‍ജിച്ചാണ് പണം തട്ടിയത്. ബാബുരാജിനെ കമ്പനിയുടെ ചെയര്‍മാനാക്കാമെന്നും മകന് ജോലി നല്‍കാമെന്നും പറഞ്ഞാണ് ഭീമമായ തുക തട്ടിയെടുത്തത്.

പണം വാങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും ബാറ്ററിയും ഉപകരണങ്ങളും ഒഴികെ സോളാര്‍ പാനല്‍ സ്ഥാപിക്കാത്തതിനെ തുടര്‍ന്ന് 2013 മാര്‍ച്ച് 14ന് ബാബുരാജ് അന്നത്തെ അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്്ണന് പരാതി നല്‍കി. പിന്നീട് െ്രെകംബ്രാഞ്ച് കേസെടുത്തു. കേസില്‍ ഒന്നാംപ്രതി ബിജു രാധകൃഷ്ണനും രണ്ടാം പ്രതി സരിതയുമാണ്. പ്രോസിക്യൂഷന്‍ കണ്ടെത്തിയ വഞ്ചനക്കുറ്റം, പണം തിരിമറി, ആള്‍മാറാട്ടം നടത്തി വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍ ഈ കുറ്റങ്ങള്‍ക്കാണ് 2015 ജൂണ്‍ 18നാണ് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ഇരുവരെയും ശിക്ഷിച്ചത്.
പ്രതികള്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കയിരുന്നു.

ഇതില്‍ നംവംബര്‍ 21 മുതല്‍ വാദം തുടങ്ങി. ശാസ്ത്രീയമായ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ വാദം നടത്തി. സരിതയും ബിജുവും മറ്റു പേരുകളിലൂടെ ആള്‍മാറാട്ടം നടത്തിയതിന്റെ രസീതുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. മുഖ്യമന്ത്രിയുടെ ലെറ്റര്‍പാട് കൃത്രിമമായി ഉണ്ടാക്കിയ തമ്പാനൂരിലെ ഡിടിപി സെന്ററിലെ ഫോറന്‍സിക് തെളിവുകളും പ്രതികള്‍ക്ക് എതിരായിരുന്നു. പാരമ്പര്യേതേര ഊര്‍ജ മന്ത്രാലയം ഡയറക്ടറടുടെയും മൊഴിയും   രേഖപ്പെടുത്തി.
പ്രതിഭാഗം ഉയര്‍ത്തിയ വാദങ്ങള്‍ തള്ളി ജില്ലാ സെഷന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ ശിക്ഷ ശരിവയ്ക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സി ഈപ്പന്‍ ഹാജരായി.

RELATED STORIES

Share it
Top