സോളാര്‍ കേസില്‍ സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടും

തിരുവനന്തപുരം: സോളാര്‍ കേസില്‍ സര്‍ക്കാര്‍ വീണ്ടും അഡ്വക്കറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടാന്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ നിന്ന് സരിതയുടെ കത്തും അതിന്റെ അടിസ്ഥാനത്തിലെ നിഗമനവും ശുപാര്‍ശയും ഉള്‍പ്പെട്ട ഭാഗങ്ങളും അതിനെ ആധാരമാക്കിയുള്ള തുടര്‍നടപടികളും ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടുന്നത്. സരിതയുടെ കത്തിനെ അടിസ്ഥാനപ്പെടുത്തി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതും സര്‍ക്കാര്‍ ഇറക്കിയ പത്രക്കുറിപ്പും പുനപ്പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നിയമോപദേശം ലഭിച്ചതിനുശേഷമായിരിക്കും അപ്പീല്‍ അടക്കമുള്ള തുടര്‍നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുകയെന്നാണ് സൂചന.

RELATED STORIES

Share it
Top