സോളാര്‍: ഉമ്മന്‍ചാണ്ടിയുടെ ഹരജിയില്‍ വിധി ഇന്ന്

കൊച്ചി: സോളാര്‍ തട്ടിപ്പ് അന്വേഷിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ റിപോര്‍ട്ടിനെ ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സമര്‍പ്പിച്ച ഹരജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മാനദണ്ഡങ്ങളും നടപടിക്രമങ്ങളുമെല്ലാം ലംഘിച്ചാണ് കമ്മീഷന്‍ രൂപീകരിച്ചതെന്നും പ്രവര്‍ത്തിച്ചതെന്നും അതിനാല്‍ അതിന്റെ നടപടികള്‍ നിയമവിരുദ്ധമാണെന്നും ഉമ്മന്‍ചാണ്ടി വാദിച്ചിരുന്നു. കമ്മീഷന്റെയും ഇടത് സര്‍ക്കാരിന്റെയും പ്രവര്‍ത്തനം അന്തസ്സ് തകര്‍ത്തിരിക്കുകയാണ്. അതിനാല്‍ റിപോര്‍ട്ട് റദ്ദാക്കണമെന്നാണ് ആവശ്യം.
സരിത എസ് നായരുടെ കത്തും അതിന്റെ ഉള്ളടക്കവും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഡിസംബര്‍ 19ന് ഹൈക്കോടതി വിലക്കിയിരുന്നു. സര്‍ക്കാരും രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമങ്ങളും ഇവ പ്രസിദ്ധീകരിക്കുന്നതും ചര്‍ച്ച ചെയ്യുന്നതുമാണ് ഇടക്കാല ഉത്തരവിലൂടെ വിലക്കിയിരുന്നത്.

RELATED STORIES

Share it
Top