സോമാലിയന്‍ മന്ത്രി വെടിയേറ്റു മരിച്ചുമൊഗാദിഷു: സോമാലിയന്‍ പൊതുമരാമത്ത്് മന്ത്രി അബ്ബാസ് അബ്ദുല്ലാഹി ഷെയ്ഖ് സിറാജ്(31) വെടിയേറ്റുമരിച്ചു. ബുധനാഴ്ച വൈകീട്ട്്് തലസ്ഥാനമായ മൊഗാദിഷുവില്‍ പ്രസിഡന്റിന്റെ ബംഗ്ലാവിനടുത്തുള്ള ചെക്‌പോസ്റ്റിലെത്തിയ മന്ത്രി സഞ്ചരിച്ച കാറിനുനേര്‍ക്ക് ഓഡിറ്റര്‍ ജനറല്‍ നുര്‍ ഫറഹിന്റെ അംഗരക്ഷകര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തീവ്രവാദികളുടെ വാഹനമെന്ന് തെറ്റിദ്ധരിച്ചാണ്് മന്ത്രിയുടെ വാഹനത്തിനു നേരെ വെടിവയ്പുണ്ടായതെന്ന്് പോലിസ് അറിയിച്ചു. മന്ത്രിയുടെ അംഗരക്ഷകര്‍ക്ക്്് വെടിവയ്പില്‍ പരിക്കേറ്റു. കെനിയയിലെ ഒരു അഭയാര്‍ഥി ക്യാമ്പില്‍ വളര്‍ന്ന അബ്ദുല്ലാഹി കഴിഞ്ഞ നവംബറിലാണ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സോമാലിയയിലെ ഏറ്റവും പ്രായംകുറഞ്ഞ എംപിയാണ് അദ്ദേഹം. ഈ വര്‍ഷം ഫെബ്രുവരിയിലാണ് മന്ത്രിയായത്. മികച്ച ഒരു നേതാവിനെയാണ് രാജ്യത്തിനു നഷ്ടപ്പെട്ടതെന്ന് സോമാലിയ വാര്‍ത്താവിനിമയ മന്ത്രി അബ്ദുര്‍റഹ്മാന്‍ ഒമര്‍ ഉസ്മാന്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത്്് സായുധ ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ തലസ്ഥാനം മൊഗാദിഷുവില്‍ സൈനികസാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു. പ്രസിഡന്റ് ബംഗ്ലാവടക്കമുള്ള മേഖലകളിലെ പരിശോധനകളും ഇതിന്റെ ഭാഗമായി കര്‍ശനമാക്കിയിരുന്നു.

RELATED STORIES

Share it
Top