സോക്കര്‍മാനിയ 2018ന് വര്‍ണാഭമായ തുടക്കംദമ്മാം: റാക്ക എഫ്‌സി സംഘടിപ്പിക്കുന്ന സോക്കര്‍മാനിയ 2018 സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് സയ്ഹാത് റോമാ സ്റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം. കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖരായ 16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റിന്റെ കിക്കോഫ് പ്രമുഖ കായിക സംഘാടകന്‍ നാസര്‍ വെളിയത്ത് നിര്‍വഹിച്ചു. ഫ്രാങ്കോ ജോസ്, റഷീദ് വേങ്ങര ടൂര്‍ണമെന്റിന് ആശംസകള്‍ നേര്‍ന്നു. അടുത്ത വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനല്‍ മല്‍സരങ്ങളില്‍ സൈന്‍ എഫ്‌സി, ഡൈനാമോസ് ഇരിക്കൂറുമായും ഫ്രാങ്കോസ് സെവന്‍സ് ഖോബാര്‍, സമായില്‍ എഫ്‌സി ദമ്മാമുമായും ഏറ്റുമുട്ടും. സൈദ് ശാലേം ഭാവാസിര്‍ വിന്നേഴ്‌സ് ട്രോഫിയും പ്രൈസ്മണിയും ന്യൂ ഷൂ വേള്‍ഡ് ദമ്മാം റണ്ണേഴ്‌സ് ട്രോഫിയും പ്രൈസ് മണിയും സമ്മാനിക്കുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടവും അന്നേദിവസം തന്നെ അരങ്ങേറുമെന്ന് ടൂര്‍ണമെന്റ് കമ്മിറ്റി അറിയിച്ചു. മഹ്റൂഫ് മഞ്ചേരി, ശറഫു പാറക്കല്‍, നൗഫല്‍ പാരി, ഹിജാസ് വയനാട്, റിയാസ് ചെറുവാടി, സജാദ് പാറക്കല്‍, നവാസ് തൃപ്പനച്ചി, അന്‍വര്‍ വാഴക്കാട്, ഷാഫി കൊടുവള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top