സൈബര്‍ സുരക്ഷാരംഗത്തെ പുത്തന്‍ ആശയങ്ങള്‍ പങ്കുവച്ച് കൊക്കൂണിന് കൊടിയിറങ്ങി

കൊച്ചി: സൈബര്‍ സുരക്ഷാ രംഗത്തെ പുത്തന്‍ ആശയങ്ങ ള്‍ പങ്കുവച്ച് കൊക്കൂണിന്റെ 11ാം പതിപ്പിന് കൊടിയിറക്കം. കൊച്ചി ബോള്‍ഗാട്ടിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ രണ്ടുദിവസങ്ങളിലായി നടന്ന കൊക്കൂണിന്റെ സമാപന സമ്മേളനം ചീഫ് സെക്രട്ടറി ടോം ജോസ് ഉദ്ഘാടനം ചെയ്തു.
ആധുനിക കാലഘട്ടത്തില്‍ നിര്‍മിതബുദ്ധിയുടെയും റോബോട്ടിന്റെയും സാധ്യത അനന്തമാണെന്നും ആ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണമെന്നും ടോം ജോസ്് പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ അധിക്ഷേപവും പൈറസിയുമാണു സിനിമാമേഖല നേരിടുന്ന വെല്ലുവിളിയെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത നടന്‍ മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പോലിസ് ആസ്ഥാനത്തെ റിസപ്ഷന്‍ കൈകാര്യം ചെയ്യാന്‍ രണ്ടുമാസത്തിനകം റോബോട്ടിന്റെ സാന്നിധ്യം ഉറപ്പാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ട്രാഫിക് രംഗത്തും റോഡ് സുരക്ഷയ്ക്കും റോബോട്ടിന്റെ സാന്നിധ്യം ഉറപ്പാക്കുന്ന രീതി പോലിസില്‍ ആവിഷ്‌കരിക്കുമെന്നും ഡിജിപി പറഞ്ഞു.
എഡിജിപി അനില്‍കാന്ത്്, എറണാകുളം റേഞ്ച് ഐജി വിജയ് സാഖറ, തിരുവനന്തപുരം റേഞ്ച് ഐജിയും സൈബര്‍ ഡോം നോഡല്‍ ഓഫിസറുമായ മനോജ് എബ്രഹാം, ക്യൂന്‍ സ്‌ലാന്‍ഡ് പോലിസിലെ ഡിറ്റക്റ്റീവ് ഓഫിസര്‍ ജോണ്‍ റൗസ്, ഇസി കൗണ്‍സില്‍ പ്രസിഡന്റ് ജയ് ബാവിസി, തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശ്്, ടിസിഎസ് മേധാവി ദിനേശ് തമ്പി, ഇന്റര്‍പോള്‍ ക്രിമിനല്‍ ഇന്റലിജന്‍സ് ഓഫിസര്‍ സെസിലിയ വാലി ന്‍, ഇ-സേഫ് സൊസൈറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. നജ്‌ലിയ മുഹമ്മദ് അല്‍നഖ്ബി, ഡിഐജി ഷഫീന്‍ അഹ്മദ്, ഇസ്ര പ്രസിഡന്റ് മനു സഖറിയ പങ്കെടുത്തു.

RELATED STORIES

Share it
Top