സൈബര്‍ കുറ്റാന്വേഷണം: കേരളത്തിന്ദേശീയ അംഗീകാരം

തിരുവനന്തപുരം: സൈബര്‍ കുറ്റാന്വേഷണത്തിലെ മികവിനു കേരള പോലിസിന് ദേശീയ അംഗീകാരം. സൈബര്‍ കാര്യക്ഷമതയ്ക്കുള്ള റണ്ണര്‍-അപ് അവാര്‍ഡാണ് ലഭിച്ചത്. മികച്ച സൈബര്‍ കുറ്റാന്വേഷണ ഉദ്യോഗസ്ഥനുള്ള പുരസ്‌കാരത്തിനു വിജിലന്‍സ് ആന്റ് ആ ന്റി കറപ്ഷന്‍ സ്‌പെഷ്യല്‍ ഇ ന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് 1 എസ്പി കെ ഇ ബൈജുവും തിരഞ്ഞെടുക്കപ്പെട്ടു. ഡാറ്റ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയും  (ഡിഎസ് സിഐ) നാഷനല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്റ് സര്‍വീസസ് കമ്പനീസും (നാസ്‌കോം) സംയുക്തമായി ഗുഡ്ഗാവില്‍ സംഘടിപ്പിച്ച സുരക്ഷാ ഉച്ചകോടിയിലാണ് കേരള പോലിസിനെ അംഗീകാരത്തിനു തിരഞ്ഞെടുത്തത്.

RELATED STORIES

Share it
Top