സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴിയും മറ്റും പ്രചരിപ്പിക്കുന്നതിനെതിരേയുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് നോഡല്‍ സൈബര്‍സെല്‍ രൂപീകരിച്ച് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവായി. ഇതുസംബന്ധിച്ച് സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് സെല്‍ രൂപവല്‍ക്കരിച്ചത്. സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ എഡിജിപി സെല്ലിന്റെ നോഡല്‍ ഓഫിസറായിരിക്കും. ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് ംംം.ര്യയലൃുീഹശരല. ഴീ്.ശി എന്ന കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ഈ പരാതികള്‍ കൈകാര്യം ചെയ്യാന്‍ 155260 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറും പ്രവര്‍ത്തനക്ഷമമാവും. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കും.

RELATED STORIES

Share it
Top