സൈബര്‍ ആക്രമണം: കേരള വനിതാ കമ്മീഷന്‍ ഡിജിപിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെയും കുടുംബാംഗങ്ങളെയും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള വനിതാ കമ്മീഷന്‍ സംസ്ഥാന പോലിസ് മേധാവിക്ക് കത്ത് നല്‍കി. ഒരു പ്രമുഖ ചാനലിന്റെ ഓണ്‍ലൈന്‍ പേജില്‍ വന്നിരിക്കുന്ന മോശം കമന്റുകള്‍ പരാമര്‍ശിച്ച് സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം വനിതാ കമ്മീഷന്‍ ഡയറക്ടര്‍ വി യു കുര്യാക്കോസാണ് ഡിജിപിക്ക് നേരിട്ട് കത്ത് നല്‍കിയത്.
കമ്മീഷന്‍ അധ്യക്ഷയുടെ സുതാര്യമായ അഭിപ്രായം വസ്തുതാവിരുദ്ധമായി വളച്ചൊടിച്ചും തെറ്റിദ്ധാരണ പുലര്‍ത്തുന്ന വിധവുമാണ് ചാനല്‍ വാര്‍ത്തയായി നല്‍കിയിരിക്കുന്നതെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
മീന്‍ വില്‍പന ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്ത് ഉപജീവനം നടത്തുന്ന കൊച്ചിയിലെ കോളജ് വിദ്യാര്‍ഥിനി ഹനാനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലി സ് മേധാവിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അറിയിച്ചു. മോശമായ ആക്ഷേപമുന്നയിച്ചവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. റിപോ ര്‍ട്ട് ലഭിച്ചതിനു ശേഷം കമ്മീഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

RELATED STORIES

Share it
Top