സൈബര്‍ ആക്രമണം:എടിഎമ്മുകള്‍ അടച്ചിടുന്നുന്യൂഡല്‍ഹി: ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് എടിഎമ്മുകള്‍ അടച്ചിടാന്‍ ആര്‍ബിഐ നിര്‍ദേശം. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് നിര്‍ദേശം. പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകള്‍ അടച്ചിടാന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. പ്രധാനമായും പഴയ വിന്റോസ് എക്‌സ്പി ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന എടിഎമ്മുകള്‍ അടച്ചിടാന്‍ ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പ്യൂട്ടറുകള്‍ വിന്റോസിന്റെ പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്ത ശേഷം മാത്രം എടിഎമ്മുകള്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നും ആര്‍ബിഐ നിര്‍ദേശിച്ചു.
രാജ്യത്തെ 2.25 ലക്ഷം എടിഎമ്മുകളും പഴയ വിന്റോസ് എക്‌സ് പി ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഇത് രാജ്യത്തെ എടിഎമ്മുകളുടെ 60 ശതമാനത്തിലധികം വരും. ഇവ എളുപ്പിത്തില്‍ ആക്രമിക്കാന്‍ കഴിയുന്നവയാണെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ ഉപഭോക്താക്കളുടെ പണവും ബന്ധപ്പെട്ട വിവരങ്ങളും സുരക്ഷിതമാണെന്ന് എടിഎം ഓപ്പറേറ്റര്‍മാര്‍ അറിയിച്ചു.

RELATED STORIES

Share it
Top