സൈന്യത്തിന്റെ വ്യാജ ഏറ്റുമുട്ടല്‍ വെളിപ്പെടുത്തിയ ലഫ്. കേണലിന് വധഭീഷണി

ന്യൂഡല്‍ഹി: സൈന്യം നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകളുടെയും കവര്‍ച്ചകളുടെയും പിന്നിലുള്ള വസ്തുത വെളിച്ചത്തു കൊണ്ടുവന്നതിനാല്‍ വധഭീഷണി നേരിടുന്നതായി ലഫ്. കേണല്‍.
വടക്കുകിഴക്കന്‍ മേഖലയില്‍ സൈന്യം നടത്തിയ വ്യാജ ഏറ്റുമുട്ടലുകളും കവര്‍ച്ചകളും തുറന്നു കാണിച്ചതിനാല്‍ തന്നെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭയപ്പെടുന്നതായി  ലഫ്. കേണല്‍ ധരംവീര്‍ സിങ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വെളിപ്പെടുത്തിയത്.
സൈന്യത്തിന്റെ ഇത്തരം അതിക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തതാണ് തനിക്കെതിരായ അറസ്റ്റിനും മറ്റു നടപടികള്‍ക്കും കാരണമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് ഇംഫാലിലെ വീട്ടിലെത്തി ധരംവീര്‍ സിങ്ങിനെ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. ഭാര്യ രഞ്ജു സിങ് പോലിസില്‍ അറിയിച്ചതോടെയാണ് അറസ്റ്റ് വിവരം പുറത്തറിഞ്ഞത്.
തന്നെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ അറസ്‌റ്റെന്ന് സിങ് കോടതിയില്‍ പറഞ്ഞു. സൈന്യം വടക്കുകിഴക്കന്‍ മേഖലയില്‍ നടത്തിയ വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെയും കവര്‍ച്ചകളുടെയും യാഥാര്‍ഥ്യം വ്യക്തമാക്കി 2016 സപ്തംബറില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി അയച്ചിരുന്നു. എന്നാല്‍, പരാതി പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍, കേണലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നു സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

RELATED STORIES

Share it
Top