സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീനി ബാലന്‍ ഗുരുതരാവസ്ഥയില്‍

ജറുസലേം: ജറുസലേം പ്രക്ഷോഭത്തിനിടെ ഇസ്രായേല്‍ സൈന്യത്തിന്റെ റബര്‍ ബുള്ളറ്റ് ഏറ്റ ഫലസ്തീനി ബാലന്‍ അബോധാവസ്ഥയില്‍. വെള്ളിയാഴ്ച വെസ്റ്റ് ബാങ്കിലെ നബി സാലിഹില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് 14കാരനായ മുഹമ്മദ് തമീമിക്ക് ഇസ്രായേല്‍ സൈന്യത്തിന്റെ പ്രഹരമേറ്റത്. തമീമിയുടെ മുഖത്തേക്ക് വളരെ അടുത്തുനിന്നു സൈനികന്‍ റബര്‍ ബുള്ളറ്റ് കൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. മൂക്കിനു താഴെയായി റബര്‍ ബുള്ളറ്റ് പതിച്ചു തമീമിയുടെ താടിയെല്ല് തകര്‍ന്നു. തലയോട്ടിക്കും ക്ഷതമേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവം ആരോഗ്യനില കൂടുതല്‍ വഷളാക്കുകയായിരുന്നു. തമീമിയുടെ താടിയെല്ലില്‍ തുളച്ചുകയറിയ റബര്‍ ബുള്ളറ്റ് ആറുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ എടുത്തുമാറ്റുകയായിരുന്നു. തമീമിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നു മാതാവ് അറിയിച്ചു. വ്യാപകമായ എതിര്‍പ്പുകളെ തുടര്‍ന്ന് റബര്‍ ബുള്ളറ്റ് പ്രയോഗം 2000ല്‍ ഇസ്രായേല്‍ തടഞ്ഞിരുന്നു. ഫലസ്തിന്‍ പ്രക്ഷോഭകര്‍ക്കു നേരെ റബര്‍ ബുള്ളറ്റ് ഉപയോഗിച്ചു വെടിയുതിര്‍ക്കുന്നത് സൈന്യം വ്യാപകമാക്കിയിരിക്കുകയാണ്.

RELATED STORIES

Share it
Top