സൈന്യത്തിന്പൂര്‍ണ സ്വാതന്ത്ര്യം നല്‍കണം : എ കെ ആന്റണിന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരെ കഴുത്തറത്ത് കൊന്ന പാകിസ്താന്‍ സൈന്യത്തിനെതിരേ നടപടിയെടുക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. സൈനികരുടെ തലയറുത്ത സംഭവം ഇന്ത്യന്‍ സൈന്യത്തിന്റെ അഭിമാനത്തെയും ആത്മവീര്യത്തെയും ബാധിച്ചു. സംഭവത്തെ താന്‍ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയല്ല. തന്റെ എട്ടുവര്‍ഷത്തെ ഭരണത്തില്‍ ഇത്തരം ഒരു സംഭവം മാത്രമാണ് നടന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയ്ക്ക് ഇത് മൂന്നാമത്തെ സംഭവമാണ്. പാകിസ്താന്‍ സൈന്യത്തിന്റെ ക്രൂരതയെ കുറിച്ച് പറയാന്‍ വാക്കുകളില്ല. പാകിസ്താനെതിരേ യഥോചിതം പ്രവര്‍ത്തിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കണം അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി കശ്മീരിലുണ്ടാവുന്ന ആക്രമണങ്ങള്‍ സുരക്ഷ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top