സൈനിക റിക്രൂട്ട്‌മെന്റിന് നിര്‍ബന്ധിത പിരിവെന്ന് പരാതി

തൃക്കരിപ്പൂര്‍: രാജ്യ സേവനത്തിന് താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി മുകളില്‍ നിന്നുള്ള വാക്കാലുത്തരവിന്റെ മറവില്‍ വന്‍ തുക ഈടാക്കുന്നതായി ആക്ഷേപം. മലയോര മേഖലയിലെയും മറ്റു ചില പോലിസ് സ്‌റ്റേഷനുകളിലാണ് സൈനിക റിക്രൂട്ടുമെന്റിന് ഹാജരാകുന്നതിന് ആവശ്യമായ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് 525 രൂപ ഈടാക്കുന്നത്. നിര്‍ധന കടുംബങ്ങളിലെ ഉദ്യോഗാര്‍ഥികളാണ് പണമടക്കാന്‍ നിവൃത്തിയില്ലാതെ പോലിസ് സ്‌റ്റേഷനുകള്‍ കയറിയിറങ്ങുന്നത്.
ഔദ്യോഗികമായി രേഖാമൂലം ഉത്തരവ് നല്‍കിയിട്ടില്ലെന്ന് പറയുമ്പോഴും വാക്കാലുത്തരവിന്റെ മറവില്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 525 രൂപ പിരിച്ചെടുക്കുമ്പോള്‍ ഇതിന് രസീത് പോലും നല്‍കുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെടുന്നു.

RELATED STORIES

Share it
Top