സൈനികന്റെ വീട്ടിലേക്കുള്ള വഴി കൈയ്യേറി മതില്‍ നിര്‍മിച്ചതായി പരാതി

അഞ്ചല്‍: സൈനികന്റെ വീട്ടിലേക്കുള്ള വഴി സ്വകാര്യ വ്യക്തികള്‍ കൈയ്യേറി മതില്‍ കെട്ടിയതായി പരാതി. ഇത് സംബന്ധിച്ച് തടിക്കാട് കണ്ണംകാവില്‍ സുലൈമാന്‍, മാഹിന്‍ എന്നിവര്‍ക്കെതിരേ പോലിസ്, റവന്യൂ അധികൃതര്‍ക്ക് സൈനിക ന്റെ ഭാര്യ അസീന പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് അഞ്ചല്‍ എസ്‌ഐ സ്ഥലത്തെത്തി പണി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ഇത് മറികടന്ന് ഇപ്പോള്‍ പണി പൂര്‍ത്തീകരിക്കുകയായിരുന്നു. സ്ഥലത്തെ ചില രാഷ്ട്രീയ കക്ഷികള്‍ കയ്യേറ്റത്തിന് ഒത്താശ ചെയ്യുന്നതായും പരാതിയുണ്ട്. റവന്യൂരേഖകള്‍ പ്രകാരം പൊതുവഴിയായ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കാട്ടി ഇടമുളയ്ക്കല്‍ പഞ്ചായത്ത് അധികതര്‍ക്ക് മുന്‍പ് പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഇതിനിടെ പരാതി അന്വേഷിക്കാനായി സ്ഥലത്തെത്തിയ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഭീഷണിപ്പെടുത്തിയതായും ഫോണിലൂടെ അപമര്യാദ യായി സംസാരിച്ചതായും പരാതിയില്‍ പറയുന്നു.

RELATED STORIES

Share it
Top