സൈനികനാവാന്‍ സാധിച്ചില്ല യുവാവ് ആത്മഹത്യ ചെയ്തു; ഒരു പ്രതികരണവുമില്ലാതെ 2750 പേര്‍ ആ മരണം കണ്ടുനിന്നു
ന്യൂഡല്‍ഹി: പല തവണ ശ്രമിച്ചിട്ടുംസൈനികാനാവാന്‍ സാധിക്കാത്തതില്‍ മനം മടുത്ത് യുവാവ് ആത്മഹത്യ ചെയ്തു.
ഭഗത് സിങ്ങിനെപ്പോലെ രാജ്യത്തിനുവേണ്ടി പോരാടണം എന്നായിരുന്നു അവന്റെ ആഗ്രഹം. തുടര്‍ച്ചയായി ശ്രമിച്ചിച്ചു തന്റെ സ്വപ്‌നം കീഴടക്കാന്‍ സാധിക്കാതിരുന്നതിന്റെ ദുഖത്തില്‍ അവസാനം അവന്‍ സ്വന്തം ജീവന്‍ തന്നെ എടുത്തു. ആഗ്ര സ്വദേശിയായ മുന്ന കുമാര്‍ എന്ന ഇരുപത്തിനാലുകാരനാണ് പട്ടാളക്കാരനാകാന്‍ സാധിക്കാത്തതിന്റെ ദുഃഖത്തില്‍ ഫേയ്‌സ്ബുക് ലൈവിലൂടെ ആത്മഹത്യ ചെയ്തത്. 2750 പേരാണ് ആ മരണം കണ്ടിരുന്നത്.

തുടര്‍ച്ചയായി അഞ്ചാം വട്ടവും ഇന്ത്യന്‍ സൈന്യത്തിലേക്കുള്ള പ്രവേശന പരീക്ഷ തോറ്റതിന്റെ നിരാശയിലയിരുന്നു മുന്ന. ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് ഫേയ്‌സ്ബുക്ക് ലൈവിലൂടെ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശ പങ്കുവെച്ചത്. തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ വീഡിയോ 2750 പേരാണ് കണ്ടുകൊണ്ടിരുന്നത്. എന്നാല്‍ കാഴ്ചക്കാരില്‍ ആരും പൊലീസിനേയോ വീട്ടുകാരെയോ വിവരം അറിയിച്ചില്ല.

'ഭഗത് സിങ്ങിന്റെ കടുത്ത ആരാധകനായിരുന്നു മുന്ന. ഇന്ത്യന്‍ സൈന്യത്തില്‍ ചേരണമെന്ന് വളരെയേറെ ആഗ്രഹിച്ചിരുന്നു. ഞങ്ങളൊരുമിച്ച് അത്താഴം കഴിച്ചതാണ്. അപ്പോള്‍ ഒരു കുഴപ്പവുമില്ലായിരുന്നു. കുടുംബത്തിലെ ആരും അവനിങ്ങനെ ചെയ്തുകളയുമെന്ന് കരുതിയിരുന്നില്ല..', മുന്നയുടെ സഹോദരന്‍ പറഞ്ഞു. സൈന്യത്തില്‍ ചേരാന്‍ കഴിയാത്തതിന്റെ നിരാശയില്‍ കഴിയുകയായിരുന്ന മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ അച്ഛന്‍ വീടിന് അടുത്ത് പലചരക്കുകട ഒരുക്കി നല്‍കിയിരുന്നു.

RELATED STORIES

Share it
Top