സൈനബ് കൊല: 'സീരിയല്‍ കില്ലറെ' പാകിസ്താന്‍ തൂക്കിലേറ്റി

ലാഹോര്‍: ഏഴു വയസ്സുകാരി സൈനബ് അന്‍സാരിയടക്കം നിരവധി പേരെ ബലാല്‍സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത 'സീരിയല്‍ കില്ലര്‍' ഇംറാന്‍ അലിയെ പാകിസ്താന്‍ തൂക്കിലേറ്റി. ലാഹോറിലെ കോട്ട് ലഖ്പത് ജയിലില്‍ പുലര്‍ച്ചെ അഞ്ചരയ്ക്കാണ് തൂക്കിലേറ്റിയത്. മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറും. കൊല്ലപ്പെട്ട സൈനബിന്റെ അയല്‍വാസിയാണ് 24കാരനായ ഇംറാന്‍ അലി. 2017 ജനുവരി ഒമ്പതിനാണ് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ കസൂരില്‍ നിന്ന് സൈനബ് അന്‍സാരിയെ കാണാതായത്. നാലു ദിവസം നീണ്ട തിരച്ചിലിനിടയിലാണ് ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 12 കേസുകളില്‍ പ്രതിയായ ഇംറാന്‍, സൈനബ് അടക്കം ഏഴുപേരെ ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തുകയായിരുന്നു.

RELATED STORIES

Share it
Top