സേനയില്‍ 10ാം ക്ലാസുകാര്‍ക്ക് അവസരം

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സി(സിഐഎസ്എഫ്)ലെ ഫയര്‍ കാഡറില്‍ കോണ്‍സ്റ്റബിള്‍ ആവാന്‍ 10ാം ക്ലാസ് പാസായ പുരുഷന്മാര്‍ക്ക് അവസരം.വിവിധ സംസ്ഥാനങ്ങളിലായി ആകെ 487 ഒഴിവുകളാണുള്ളത്. ഇതില്‍ ആന്ധ്രപ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ നക്‌സല്‍ബാധിത പ്രദേശങ്ങളില്‍നിന്നുള്ള യുവാക്കള്‍ക്കായി 155 ഒഴിവുകള്‍ മാറ്റിവച്ചിട്ടുണ്ട്. കേരളത്തില്‍ എട്ട് ഒഴിവുകള്‍ മാത്രമേയുള്ളു.ശാരീരികക്ഷമതാപരിശോധന, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അനുയോജ്യരായ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുക. ഒഴിവുകള്‍ നിലവില്‍ താല്‍ക്കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തും. കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കേണ്ടത് ചെന്നൈയിലുള്ള സൗത്ത് സോണ്‍ സിഐഎസ്എഫ് ഡിഐജി ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്കാണ്. യോഗ്യതാപരീക്ഷ സംബന്ധിച്ച വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷയ്ക്കും സന്ദര്‍ശിക്കുക: ംംം.രശളെ.ഴീ്.ശിഅവസാന തിയ്യതി: ജനുവരി 11

RELATED STORIES

Share it
Top