സേട്ടു സാഹിബിന്റെ അഭാവം നികത്താനാവാത്ത വിടവുണ്ടാക്കി: കാസിം ഇരിക്കൂര്‍

കാസര്‍കോട്: രാജ്യത്ത് കലുഷിതമായി കൊണ്ടിരിക്കുന്ന കാലിക രാഷ്ട്രീയത്തില്‍ സേട്ടു സാഹിബിന്റെ വിയോഗത്തിന്റെ വിടവ് നികത്താനാവാത്തതാണെന്ന് ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിറ്റി ടവറില്‍ സംഘടിപ്പിച്ച സേട്ടു സാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കുഞ്ഞി കളനാട് അധ്യക്ഷത വഹിച്ചു.
സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കോണ്‍ഗ്രസ് എസ് നേതാവ് അനന്തന്‍ നമ്പ്യാര്‍, എന്‍സിപി ജില്ലാ സെക്രട്ടറി മഹ്മൂദ് മുള്ളേരിയ, കെ എസ് ഫക്രുദ്ദീന്‍, പി എം സുബൈര്‍ പടുപ്പ്, മുഹമ്മദ് മുബാറക്ക് ഹാജി, മുനീര്‍ കണ്ടാളം, റഹീം ബെണ്ടിച്ചാല്‍, ഖലീല്‍ എരിയാല്‍, സഫറുള്ള ഹാജി പട്ടേല്‍, മുസ്തഫ തോരവളപ്പ്, ഹംസ മാസ്റ്റര്‍, അമീര്‍ കൊടി, ഇഖ്ബാല്‍ മാളിക, റിയാസ് അമലടുക്കം, ഹനീഫ് കടപ്പുറം, അഡ്വ. ശൈഖ് ഹനീഫ, മജീദ് കുഞ്ഞിപ്പള്ളി, ശരീഫ് കൊളവയല്‍, ശംസുദ്ദീന്‍ കടപ്പുറം, അസീസ് കടപ്പുറം, സി എം എ ജലീല്‍ എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top