സെവാഗ് ഇറങ്ങേണ്ടി വന്നില്ല, മറാത്തക്ക് ആവേശ ജയം


ഷാര്‍ജ: ആദ്യ മല്‍സരത്തിലെ തോല്‍വി മറന്ന് വീരേന്ദര്‍ സെവാഗ് നായകനായുള്ള മറാത്ത അറേബ്യന്‍സ് തല്ലിതകര്‍ത്തപ്പോള്‍ ടീം ശ്രീലങ്കയ്‌ക്കെതിരേ ആവേശ ജയം. അഞ്ച് വിക്കറ്റിനാണ് മറാത്തയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 10 ഓവറില്‍ നാല് വിക്കറ്റിന് 125 റണ്‍സ് അടിച്ചപ്പോള്‍ മറാത്ത അറേബ്യന്‍സ് 10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടി വിജയം പിടിച്ചെടുക്കുകയായിരുന്നു. ശ്രീലങ്കന്‍ നിരയില്‍ ദിനേഷ് ചണ്ഡിമാല്‍ (37*) ടോപ് സ്‌കോററായപ്പോള്‍ മറാത്തയ്ക്ക് വേണ്ടി റില്ലി റോസോ (49)യും തിളങ്ങി.

RELATED STORIES

Share it
Top