സെല്‍ഫി ഭ്രമം; അപകടത്തില്‍ പെട്ടവര്‍ രക്തം വാര്‍ന്നു മരിച്ചു

ബാര്‍മര്‍ (രാജസ്ഥാന്‍): വാഹനാപകടത്തില്‍പ്പെട്ട് അരമണിക്കൂര്‍ റോഡില്‍ കിടന്ന മൂന്നുപേര്‍ രക്തം വാര്‍ന്ന് മരിച്ചു. ആളുകള്‍ നോക്കി നിന്ന് സെല്‍ഫിയും വീഡിയോയും എടുക്കവെയാണു സംഭവം. തിങ്കളാഴ്ച രാജസ്ഥാനിലെ ബാര്‍മറില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നു പേര്‍ക്കാണ് അപകടമുണ്ടായത്. മോട്ടോര്‍ ബൈക്ക് സ്‌കൂള്‍ ബസ്സിലിടിച്ചായിരുന്നു അപകടം. സാമൂഹികമാധ്യമങ്ങളില്‍ വൈറലായ ഒരു മിനിറ്റ് നീണ്ട വീഡിയോയിലാണ് രക്തത്തില്‍ കുൡച്ചുകിടന്ന് വേദന കൊണ്ട് പുളയുന്ന ഇവരെ രക്ഷപ്പെടുത്തുന്നതിന് പകരം ആളുകള്‍ സെല്‍ഫിയെടുക്കുന്ന രംഗമുള്ളത്. പ്രേമാനന്ദ്, ജെമ്രരാമ്, ചന്ദ്രപ്രകാശ് എന്നിവരാണ് മരിച്ചത്.

RELATED STORIES

Share it
Top