സെര്‍ബിയന്‍ പടയ്ക്ക് മുന്നില്‍ കോസ്റ്ററിക്ക വീണുമോസ്‌കോ: സെര്‍ബിയയുടെ കാല്‍പന്ത് മികവിന് മുന്നില്‍ റയല്‍ മാഡ്രിഡ് ഗോളി കൈലര്‍ നവാസിന് പോലും കോസ്റ്ററിക്കയെ രക്ഷിക്കാനായില്ല. ലോകകപ്പ് ഗ്രൂപ്പ് ഇയിലെ പോരാട്ടത്തില്‍ കോസ്റ്ററിക്കയെ എതിരില്ലാത്ത ഒരു ഗോളിനാണ് സെര്‍ബിയ പരാജയപ്പെടുത്തിയത്. സെര്‍ബിയ ക്യാപ്റ്റന്‍ അലക്‌സാണ്ടര്‍ കൊളറോവാണ് ടീമിന്റെ വിജയഗോള്‍ നേടിയത്. ബോള്‍ പൊസിഷനിലും പാസുകളിലുമെല്ലാം ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. ലഭിച്ച അവസരങ്ങള്‍ ലക്ഷലെത്തിക്കാന്‍ ഇരുകൂട്ടര്‍ക്കും സാധിക്കാതെ വന്നതോടെ ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.രണ്ടാം പകുതിയില്‍ കളിയാരംഭിച്ച് 10 മിനിറ്റിനകം മുന്നേറ്റതാരം അലക്‌സാണ്ടര്‍ മിത്രോവിച്ചിനെ വീഴ്ത്തിയതിന് സെര്‍ബിയക്കനുകൂലമായി ഫ്രീക്കിക ലഭിച്ചു. കിക്കെടുക്കാനെത്തിയ ടീം ക്യാപ്റ്റന്‍ കോളറോവ് ഉയര്‍ന്നുചാടിയ കോസ്റ്റാറിക്കന്‍ പ്രതിരോധഭിത്തിക്ക് മുകളിലൂടെ ഒന്നാന്തരം ഷോട്ട് ഉതിര്‍ത്തപ്പോള്‍  ഗോളി കെയ്‌ലര്‍ നവാസിനെ മറികടന്ന് പന്ത് കൃത്യമായി പോസ്റ്റിന്റെ ഇടത്തേ മൂലയില്‍ ചെന്നിരുന്നു. സെര്‍ബിയ 1-0ന് മുന്നില്‍. പിന്നീട് ഇരുടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ഗോളുകള്‍ അകന്നു നിന്നതോടെ 1-0ന്റെ ജയം സെര്‍ബിയ സ്വന്തമാക്കി.

RELATED STORIES

Share it
Top