സെപ്ക്കക്ക് പുതിയ ഭാരവാഹികള്‍ജുബൈല്‍: ചേന്ദമംഗല്ലൂര്‍ നിവാസികളുടെ കൂട്ടായ്മയായ സെപ്ക്കയുടെ വാര്‍ഷിക ജനറല്‍ ബോഡിയും ഇഫ്താര്‍ സംഗമവും ജുബൈല്‍ ബീച്ച് ക്യാംപില്‍ നടന്നു. ചടങ്ങില്‍ ജസീല്‍ ടി കെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിഹ്മത്ത് പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. നിയമ സഹായങ്ങളെക്കുറിച്ച് സൈഫുദ്ദീന്‍  വിശദികരിച്ചു.  പുതിയ ഭാരവാഹികളായി ശൈഖ് മുഹമ്മദ് (പ്രസിഡന്റ്), ജാനിഷ് (ജ. സെക്രട്ടറി), റഹ്മത്ത് (ട്രഷറര്‍), കൂടാതെ എട്ടംഗ നിര്‍വാഹക സമിതിയെയും തിരഞ്ഞെടുത്തു. സാറബായ് സൈഫുദ്ദീന്‍ റമദാന്‍ പ്രഭാഷണവും പ്രാര്‍ഥനയും നടത്തി.

RELATED STORIES

Share it
Top